മുണ്ടുടുത്ത മോദി എന്ന വിശേഷണം പിണറായി വിജയന് ഇണങ്ങുന്നതല്ലെന്ന് അഡ്വ. എ ജയശങ്കര്‍. മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിന്‍ എന്നോ ആണ് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഏറെക്കുറെ സത്യത്തോട് അടുത്തെത്തുമായിരുന്നു എന്നിങ്ങനെയാണ് ജയശങ്കറിന്റെ കമന്റ്. താടിയില്ലാത്ത മോദി എന്നുപറഞ്ഞാല്‍ പ്രാസം ഒക്കുമെങ്കിലും അതിനു ഗൗരവം തീരെ കുറഞ്ഞുപോകുമെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് സത്യന്‍ മൊകേരി പ്രിയങ്കരനായ നമ്മുടെ മുഖ്യമന്ത്രിയെ ‘മുണ്ടുടുത്ത മോദി’ എന്ന് വിശേഷിപ്പിച്ചതായി ഇന്നാട്ടിലെ സകല ബൂര്‍ഷ്വാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജനയുഗമോ ദേശാഭിമാനിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സംഗതിയുടെ നിജസ്ഥിതി വ്യക്തമല്ല.
സത്യന്‍ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും സംഗതി സത്യമല്ല. മുണ്ടുടുത്ത മോദി എന്ന വിശേഷണം പിണറായി വിജയന് ഇണങ്ങുന്നതല്ല. മുണ്ടുടുത്ത മുസോളിനി എന്നോ മീശയില്ലാത്ത സ്റ്റാലിന്‍ എന്നോ ആണ് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഏറെക്കുറെ സത്യത്തോട് അടുത്തെത്തുമായിരുന്നു. താടിയില്ലാത്ത മോദി എന്നുപറഞ്ഞാല്‍ പ്രാസം ഒക്കുമെങ്കിലും അതിനു ഗൗരവം തീരെ കുറഞ്ഞുപോകും.
അതുകൊണ്ട് ഇനിയെങ്കിലും സിപിഐ നേതാക്കള്‍ പിണറായി സഖാവിനെ വിമര്‍ശിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണം. ദേശാഭിമാനിയുടെ ഒരു സ്ഥിരം പ്രയോഗം കടമെടുത്തുപറഞ്ഞാല്‍, സൂര്യ തേജസിനെ പഴമുറം കൊണ്ട് തടയാന്‍ ശ്രമിക്കരുത്.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1049868158476243/?type=3&theater” bottom=”30″]
Discussion about this post