ഡല്‍ഹി: കേന്ദ്ര ഇടപാടുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇടപാടുകള്‍ മുഴുവന്‍ കറന്‍സിരഹിതമാക്കാനുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ഐ.ടി. ഡയറക്ടര്‍ കവിത ഭാട്യ പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഭീം ആപു’മായി രാജ്യത്തെ എല്ലാ ബാങ്കുകളെയും കൂട്ടിയോജിപ്പിക്കും. ഇതിനോടകം 21 ബാങ്കുകളെ സംയോജിപ്പിച്ചു.
നോട്ട് അസാധുവാക്കിയശേഷം ഡിസംബര്‍ 31നുള്ളില്‍ വിവിധ മന്ത്രാലയങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ 90 ശതമാനവും കറന്‍സിരഹിതമാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് 31നുള്ളില്‍ ബാക്കി ഇടപാടുകളും ഇതേരീതിയിലാകും. ഇതിനുള്ള നടപടികളെടുക്കണമെന്നാണ് മന്ത്രാലയങ്ങള്‍ക്കുമുള്ള നിര്‍ദേശം. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സര്‍വീസ് ചാര്‍ജ് ഒന്നര രൂപയില്‍നിന്ന് അമ്പതു പൈസയായി കുറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടി.
ഇ-വാലറ്റ് കമ്പനിയായ പേടി.എമ്മിന്റെ ഇടപാടുകളില്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പേടി.എം. പുതിയ സാങ്കേതികവിദ്യ ആവിഷ്കരിക്കുന്നുണ്ട്. ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമാക്കാന്‍ ഐ.ടി. നിയമവും റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങളും നിര്‍ബന്ധമായി പാലിക്കണമെന്നാണ് എല്ലാ ഇ-വാലറ്റ് കമ്പനികള്‍ക്കുമുള്ള നിര്‍ദേശം നല്കി. ഇടപാടുകളിലെ സങ്കീര്‍ണതകളാണ് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. ഇതു കണക്കിലെടുത്ത് രണ്ടോ മൂന്നോ ക്ലിക്കില്‍ ഇടപാടുകള്‍ നടത്താവുന്ന വിധത്തില്‍ സാങ്കേതികവിദ്യ ലളിതമാക്കും ഇ-ഭരണം നടപ്പാക്കുന്നതിനായി നേരത്തേതന്നെ ഐ.ടി. മന്ത്രാലയം സജ്ജമാക്കിയിട്ടുള്ളതാണ് ‘നാഷണല്‍ പേമെന്റ് ഗേറ്റ് വേ പ്ലാറ്റ്ഫോം’. നെറ്റ് ബാങ്കിങ്, ഡെബിറ്റ്ക്രെഡിറ്റ് കാര്‍ഡുകള്‍, ഇവാലറ്റ്, കാഷ് കാര്‍ഡ് തുടങ്ങിയവ വഴി വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആവിഷ്കരിച്ചതാണിത്. കേന്ദ്രം കറന്സിരഹിതനയം പ്രഖ്യാപിച്ചതോടെ ഇതു കൂടുതല്‍ കാര്യക്ഷമമാക്കി. നികുതിയേതര ഇടപാടുകളാണ് ഖജനാവിലേക്ക് പണമെത്തുന്ന മറ്റൊരു വഴി. ഈ ഇടപാടുകളും പൂര്‍ണമായി കറന്സിരഹിതമാക്കും. ബോധവത്കരണത്തിനായി സ്കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും ഗ്രാമീണ മേഖലയിലും ശില്പശാലകളും മറ്റും സംഘടിപ്പിക്കാന്‍ നീതി ആയോഗ് നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഇടപാടുകള്‍ പൂര്‍ണമായി കറന്സിരഹിതമാക്കിയശേഷം സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
Discussion about this post