Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വിയറ്റ്‌നാമിന് ആകാശ് മിസൈല്‍ കൈമാറുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് : ചൈനയെ വളഞ്ഞിടാന്‍ ഇന്ത്യ

by Brave India Desk
Jan 10, 2017, 01:17 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ വിയറ്റ്‌നാമിന് കൈമാറാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനീക സഹകരണത്തിലൂടെ ഏഷ്യ-പസിഫിക് പ്രദേശത്തുള്ള ചൈനയുടെ അധിനിവേശത്തെ ചെറുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് സൂചന. ന്യൂക്ലിയര്‍ ധാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ വിട്ടുകിട്ടാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന എതിര്‍ക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തുന്നത്. ഇത് രണ്ടും നടപ്പിലാക്കുന്നതിനായി ചൈനയുടെ അയല്‍ രാജ്യങ്ങളുമായി സൈനിക ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ആദ്യം ജപ്പാനുമായും ഇപ്പോള്‍ വിയറ്റ്‌നാമുമായും ഇന്ത്യ കൂടുതല്‍ സൈനിക സഹകരണത്തിലേര്‍പ്പെടുന്നത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ആകാശ് ഏരിയാ ഡിഫന്‍സ് മിസൈല്‍ 25 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുരാജ്യങ്ങളുടെ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണ്‍ എന്നിവ തകര്‍ക്കാന്‍ പര്യാപ്തമാണ്. മുമ്പ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകളും വരുണാസ്ത്രാ എന്ന അന്തര്‍വാഹിനി ഭേദക ടോര്‍പ്പിഡോകളും ഇന്ത്യ വിയറ്റ്‌നാമിന് വാഗ്ദാനം ചെയ്തിരുന്നു. ഈ വര്‍ഷം വിയറ്റ്‌നാമീസ് ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് ഇന്ത്യ സുഖോയ്30 എംകെഐ ഫൈറ്റര്‍ വിമാനത്തില്‍ പരിശീലനവും നല്‍കിയിരുന്നു. ഇതുപോലെ വിയറ്റ്‌നാമീസ് നാവികന്മാര്‍ക്കും ഇന്ത്യ പരിശീലനം നല്‍കിയിരുന്നു.

മിസൈല്‍ ടെക്‌നോളജി ലഭിക്കുന്ന കാര്യത്തിലും ഇന്ത്യയുമായി ചേര്‍ന്ന് വ്യോമപ്രതിരോധസംവിധാനം വികസിപ്പിക്കുന്നതിലും വിയറ്റ്‌നാമിന് വലിയ താത്പര്യമാണുള്ളതെന്നാണ് വിവരം. 500 ദശലക്ഷം ഡോളര്‍ വില വരുന്ന ആയുധങ്ങള്‍ കടമായി നല്‍കുമെന്നാണ് മോദി വിയറ്റ്‌നാം സന്ദര്‍ശന വേളയില്‍ പറഞ്ഞത്. ആകാശിന്റെ കാര്യത്തില്‍ വാഗ്ദാനം പാലിക്കപ്പെടുമെന്നു വിശ്വസിക്കാമെങ്കിലും 290 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസിന്റെ വില്‍പ്പനയും സാങ്കേതികവിദ്യാ കൈമാറ്റവും അത്രയെളുപ്പമാവില്ല. ബ്രഹ്മോസ് ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമാണെന്നതാണ് കാരണം. ഇതില്‍ 60 ശതമാനത്തിലധികം പങ്കാളിത്തവും റഷ്യയ്ക്കവകാശപ്പെട്ടതാണ്.

സൈനീക പരിശീലനം, സാങ്കേതിക വിദ്യയുടെ പങ്കുവയ്ക്കല്‍, സംയുക്ത സൈനികാഭ്യാസങ്ങള്‍ എന്നീ കാര്യങ്ങളില്‍ അതിവേഗത്തിലാണ് ഇന്ത്യയുടെ നീക്കങ്ങള്‍. ചൈനയെന്ന പ്രതിയോഗിയെ കരുതിയിരിക്കേണ്ടിയിരുന്നുവെന്ന് ഇന്ത്യയ്ക്ക് നന്നായിയറിയം.ഇന്ത്യയിലും വിയറ്റ്‌നാമിലുമുള്ള വിദഗ്ധരെ പരസ്പരം കൈമാറ്റം ചെയ്യുന്നുമുണ്ട്.

ചൈനയെ ചെറുക്കാന്‍ വിയറ്റ്‌നാം സൈന്യം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതിനായി റഷ്യന്‍ നിര്‍മിതമായ കിലോ ക്ലാസ് അന്തര്‍വാഹിനികളും സുഖോയ് വിമാനങ്ങളും വിയറ്റ്‌നാമിനു നല്‍കേണ്ടതുണ്ട്. ഇന്ത്യന്‍ സൈന്യം വളരെ വര്‍ഷങ്ങളായി ഇവ രണ്ടും ഉപയോഗിക്കുന്നുണ്ട്. 2013-ല്‍ വളരെയധികം വിയറ്റ്‌നാമീസ് നാവികര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കിയിരുന്നു. അന്തര്‍വാഹിനിയായ ഐഎന്‍എസ് ശതവാഹനയില്‍ വിശാഖ പട്ടണത്തു വച്ചായിരുന്നു പരിശീലനം. ഇപ്പോള്‍ വിയറ്റ്‌നാം സൈനികര്‍ക്ക് സുഖോയ്‌യില്‍ പരിശീലനം നല്‍കിവരുകയാണ്. ചൈനയെ ചെറുക്കാനായി സമഗ്രമായ പദ്ധതികളാണ് ഇന്ത്യ വിയറ്റ്‌നാമുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു വ്യക്തം.

Tags: vietnamakash missile
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies