ഡൽഹി: നോട്ട് അസാധുവാക്കൽ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധമുട്ടുകൾ പരിഹരിക്കാൻ എംടിഎം പരിധി ഉയർത്തി. ദിനം പ്രതി എടിഎമ്മിൽ നിന്ന് 10000 രൂപ ഉപഭോക്താവിന് പിൻവലിക്കാം. നേരത്തെ ഇത് 4500 രൂപ ആയിരുന്നു.
ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24 ആയിരം ആയി തൽക്കാലം തുടരും. ഒരുമാസം കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. മാസം പരമാവധി ഒരുലക്ഷം രൂപവരെ പുതിയ തീരുമാനപ്രകാരം പിന്‍വലിക്കാം. നേരത്തെ ഇത് 50,000 രൂപയായിരുന്നു. ഡിസംബര്‍ 31 ന് ശേഷം ഇത് രണ്ടാം തവണയാണ് പിന്‍വലിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചിരിക്കുന്നത്.
നവംബർ എട്ടിന് 1000, 500രൂപ നോട്ടുകൾ അസാധുവാക്കിയ നടപടിയ്ക്ക് ശേഷം എടിഎം വഴി ഒറു ദിവസം പിൻവലിക്കാവുന്ന തുക 2000 ആയി നിജപ്പെടുത്തി. പിന്നീടത് 4500 രൂപ ആക്കി ഉയർത്തുകയായിരുന്നു. എടിഎമ്മുകളുടെ നോട്ട് ക്ഷാമം ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post