ഇംഫാല്‍: ഇന്ത്യയിലെ ആദ്യ നോട്ട് രഹിത ദ്വീപായി മണിപ്പൂരിലെ കരാംഗ് ഡിജിറ്റല്‍ ഇന്ത്യ തെരഞ്ഞെടുത്തു. മണിപ്പൂരിലെ ലോക്തക് തടാകത്തിലെ ഒരു ചെറിയ ദ്വീപാണ് കരാംഗ്. ഇന്ത്യയിലെ ആദ്യ നോട്ട് രഹിത ദ്വീപായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കാരാംഗ്.
ലോക്തക് തടാകത്തിന്റെ മധ്യത്തിലാണ് കരാംഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക്. ജനുവരി 9 മുതല്‍ 12 വരെ നടത്തിയ ക്യാമ്ബയിന്റെ ഫലമായിട്ടാണ് ഇവിടുത്തുകാര്‍ നോട്ടുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് തിരിഞ്ഞത്.
ദ്വീപ് ബോട്ട് അസോസിയേഷനും പന്തോയിബി ഖോയോല്‍ സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷനുമാണ് നോട്ടു രഹിത ഇടപാടുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തങ്ങള്‍ക്ക് ഇവിടെ ബാങ്ക് സേവനം പോലും ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുരഹിത സമ്പദ് വ്യവസ്ഥ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയെ കരാംഗ് ദ്വീപുകാര്‍ പ്രതിജ്ഞാപൂര്‍വ്വം ഏറ്റെടുക്കകയായിരുന്നുവെന്ന് ബിഷ്‌നുപുര്‍ ജില്ലാ മാനേജര്‍ പ്രശാന്ത് ഒയിനം പറഞ്ഞു. ദ്വീപിലെ ആറു മോട്ടോര്‍ ബോട്ട് സര്‍വീസുകളും പതിനാറോളം കച്ചവടക്കാരും പൂര്‍ണ്ണമായും നോട്ട് രഹിത ഇടപാടിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post