ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സാഹിദാബാദില്‍ നിന്നും അദ്ദേഹം മല്‍സരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുമാര്‍ ബിശ്വാസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ബിശ്വാസിന്റെ ബി.ജെ.പി പ്രവേശനത്തില്‍ അന്തിമ തീരുമാനം വൈകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുമാര്‍ ബിശ്വാസ് അമിത് ഷായെ കാണാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി, സ്മൃതി ഇറാനി എന്നിവര്‍ക്കെതിരെ ആം ആദ്മി ടിക്കറ്റില്‍ മല്‍സരിച്ചയാളാണ് കുമാര്‍ ബിശ്വാസ്.
Discussion about this post