ഡല്‍ഹി: കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങളില്‍ സുപ്രിം കോടതിയ്ക്ക് ആശങ്ക. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കേരളത്തിലെ സംഭവങ്ങള്‍ സുപ്രിം കോടതി പരാമര്‍ശിച്ചത്.
കേരളത്തില്‍ നടക്കുന്ന കാഴ്ചകള്‍ ടിവിയില്‍ കണ്ടു. എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എച്ചഎല്‍ ദത്തുവാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം കൂടുതല്‍ പരാമര്‍ശങ്ങളിലേക്ക് കോടതി കടന്നില്ല
ഹര്‍ത്താല്‍ നിരോധനം പ്രയോഗികമല്ല എന്നും സുപ്രിം കോടതി അറിയിച്ചു. നിരോധിച്ചാലും നടപ്പാക്കാന്‍ കഴിയാത്തതാണ് ഹര്‍ത്താലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
നിയമസഭയിലെ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പാര്‍ലമെന്റിലും ഉന്നയിച്ചു. എന്നാല്‍ രാജ്യസഭാധ്യക്ഷന് വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയില്ല.
Discussion about this post