Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

by Brave India Desk
Jan 21, 2017, 10:41 am IST
in Kerala
Share on FacebookTweetWhatsAppTelegram


കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഐഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എട്ട് പേരില്‍ ആറ് പേരുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. രോഹിന്‍, മിഥുന്‍, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്.

ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന് പി.ജയരാജനും പാര്‍ട്ടിക്ക് ബന്ധമില്ല എന്ന കോടിയേരി ബാലകൃഷ്ണന്റേയും വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പോലീസിന്റെ കണ്ടെത്തല്‍. തലശ്ശേരി ബ്രണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ചില ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സന്തോഷിന് നേര്‍ക്കുള്ള ആക്രമണം.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

സംഭവദിവസം ഉച്ചയ്ക്ക് ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. സി.പി.എം. പ്രവര്‍ത്തകരായ അഞ്ചംഗസംഘമാണ് അക്രമത്തിനെത്തിയത്. അക്രമികളെ കണ്ട ഇയാള്‍ ഓടിരക്ഷപ്പെട്ടു. ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിക്കുന്നതിനിടയില്‍ ഒന്നിച്ചുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പരിക്കേറ്റ ചിറക്കുനി ചിറത്താഴവീട്ടില്‍ രഞ്ജിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സതേടി. ഈ അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ക്ക് സന്തോഷിനെ കൊലചെയ്തതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ധര്‍മടം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായിരുന്നു കൊല്ലപ്പെട്ട ചോമന്റവിട എഴുത്തന്‍ സന്തോഷ്. സന്തോഷിന്റെ പുറത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ 20 മുറിവേറ്റിരുന്നു. പുറത്തും ഇടതുകൈ, ഇടതുകാല്‍ എന്നിവിടങ്ങളിലുമാണ് വെട്ടേറ്റത്. വെട്ടേറ്റശേഷം സന്തോഷ് ഭാര്യ ബേബിയെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നു.

കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ധര്‍മടം പോലീസ് ഏഴ് കേസെടുത്തു. രണ്ടിടങ്ങളിലായി രണ്ട് ബൈക്ക് തകര്‍ത്തത്, കിഴക്കെ പാലയാട് കുരുക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപം ശ്രീനിവാസ സേവാമന്ദിരത്തിന് നേരെ നടന്ന അക്രമം, പാലയാട് ഡിഫി മുക്കിലെ സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമം എന്നീ സംഭവങ്ങളിലാണ് കേസെടുത്തത്.

Tags: cpim activist arrestedBJPsanthosh murder case
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies