തിരുവനന്തപുരം: ലോ അക്കാദമി പിന്സിപ്പാള് ലക്ഷ്മി നായര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കരിങ്കൊടി കാട്ടി എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഹോട്ടലില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ ഇരച്ചെത്തിയ എബിവിപി പ്രവര്‍ത്തകര്‍് കരിങ്കൊടി കാണിക്കുകയായിരുന്നു. കയ്യില്‍ കരുതിയ കരിങ്കൊടി ലക്ഷിനായര്ക്കുനേരെ വീശി. വാര്‍ത്താസമ്മളനം നടക്കുന്ന വേദിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഇരുന്ന് പ്രവര്‍ത്തകര്‍ പിന്നീട് മുദ്രാവാക്യം വളിച്ചു. പോലിസെത്തി ഇവരെ പിന്നീട് നീക്കി.
അതേസമയം കോളിജിനും തനിക്കുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെല്ലാം ലക്ഷിനായര്‍ നിഷേധിച്ചു.
കൈരളി ടിവി കുക്കറി ഷോ അവതാരകൂടിയായ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പാളായ കോളെജിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ഉണ്ടായത്. പ്രതിഷേധം ശക്തമായപ്പോള്‍ കോളെജ് അടച്ചിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എബിവിപി കെഎസ്യു എസ്എഫ്ഐ എന്നി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്. സിപിഎം നേതാക്കളെല്ലാം ലഷ്മിനായരുടെ പോക്കറ്റിലാണെന്നും അതിനാലാണ് സര്ക്കാരകും മന്ത്രിമാരും മിണ്ടാത്തതെന്നും സമരക്കാര്‍ ആരോപിക്കുന്നു.
Discussion about this post