ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളുടെ ഉത്സവകേന്ദ്രമായ ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജെല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം. ബീച്ചില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിഷേധിക്കാന്‍ വന്‍ജനാവലി എത്തിയതോടെയാണ് പോലീസ് സന്നാഹം എത്തി ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. പോലീസ് എത്തിയാല്‍ കടലിലേക്കു ചാടുമെന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
തീവ്രസ്വഭാവമുള്ള സംഘടനാപ്രവര്‍ത്തകരാണ് ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ ഭീഷണിയുമായി നില്‍ക്കുന്നതെന്നാണ് വിവരം. ഇവര്‍ തീരത്തിനടുത്ത് കൈകോര്‍ത്ത് നില്‍ക്കുകയാണ്. ബീച്ചിലേക്കുള്ള റോഡുകളെല്ലാം ഞായാറാഴ്ച രാത്രിയോടെ തന്നെ പോലീസ് അടച്ചിരുന്നു. അതേസമയം, പ്രക്ഷോഭത്തില്‍നിന്ന് ഒരു വിഭാഗം പിന്‍മാറി. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് തൃപ്തികരമാണെന്നും ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവയ്ക്കുകയാണെന്നും അവര്‍ അറിയിച്ചു.
ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ നിയമനിര്‍മാണം നടത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്‍ത്തു എന്നാണ് ഒരുവിഭാഗം സമരക്കാരുടെ നിലപാട്. അടുത്തയാഴ്ച സുപ്രീംകോടതി വിധി വരുംവരെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് ഓര്‍ഡിനന്‍സ് എന്നാണ് സമരക്കാര്‍ പറയുന്നത്.
Discussion about this post