ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം നീട്ടിവെയ്ക്കണമെന്നുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദ്ധതികളോ വാഗ്ദാനങ്ങളോ ബജറ്റില്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് നിബന്ധനയോടെയാണ് ബജറ്റവതരണത്തിന് കമ്മീഷന് അനുമതി നല്‍കിയത്. മാത്രമല്ല ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നേട്ടങ്ങളും ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന് നിഷ്കര്‍ഷിച്ചു.
Discussion about this post