കോട്ടയം: വിദ്യാര്‍ത്ഥി പീഡനത്തെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരിശോധന നടത്തിയ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലന്‍സിന് അന്വേഷണത്തിന് ഉത്തരവിട്ടത്. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി.
Discussion about this post