ഡല്‍ഹി: ടൈംസ് നൗ വിട്ട പ്രമുഖ മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി തുടങ്ങുന്ന പുതിയ ചാനലിന് റിപ്പബ്ലിക് എന്ന് പേര് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ കത്ത്. 1950-ലെ ചിഹ്നങ്ങളും പേരുകളും ദുരുപയോഗം തടയല്‍ നിയമം അനുസരിച്ച് സ്വകാര്യ, വാണിജ്യ ആവശ്യത്തിന് റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറയുന്നു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനാണ് അദ്ദേഹം കത്ത് നല്‍കിയിരിക്കുന്നത്.
Discussion about this post