തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെ രാജ്യസഭാ എംപിയും ബിജെപി അംഗവുമായ സുരേഷ് ഗോപി സമരപന്തല്‍ സന്ദര്‍ശിച്ചു. ഭരിക്കുന്ന പാര്‍ട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറും. ഈ സമരം സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇത് സിപിഎമ്മിന്റെ ഒളിച്ചു കളിയാണെന്ന് ബിജെപി വി മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമരമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിരാഹാരസമരം ചെയ്യുന്ന മുരളീധരന്‍ വിദ്യാര്‍ത്ഥികളെന്ന് സമരം അവസാനിപ്പിക്കുന്നുവോ അന്ന് താനും സമരം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി.
Discussion about this post