തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെയും മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായരെയും എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചിരുന്നു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദേശമാണ് പാര്‍ട്ടി മുന്നോട്ട് വെച്ച സൂചന. എന്നാല്‍ ചര്‍ച്ചക്ക് ശേഷം നടന്ന ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും പ്രിന്‍സിപ്പല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാനേജ്‌മെന്റ്.
ലക്ഷ്മി നായര്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ലോ അക്കാദമി ഡയറക്ടര്‍ അഡ്വ.നാഗരാജ് വ്യക്തമാക്കി. സിപിഐഎം നടത്തിയ സമവായ നീക്കങ്ങള്‍ക്കുശേഷമാണ് രാജിയില്ലെന്ന തീരുമാനം ബോര്‍ഡ് യോഗത്തിനുശേഷം അക്കാദമി ഡയറക്ടര്‍ അറിയിച്ചത്. വിദ്യാര്‍ഥി സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്തു. സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുളളവര്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുകയാണ്. വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പിടിവാശി കാണിക്കുകയാണ്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരുക എന്നത് അവരുടെ വ്യക്തിപരമായ അവകാശമാണ്. രാജി ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിന് കഴിയില്ല. ലക്ഷ്മി നായര്‍ക്ക് സ്വയം വേണമെന്ന് തോന്നിയാല്‍ മാത്രം രാജിവെയ്ക്കാം. ജോലി ചെയ്യാനുളള അവരുടെ അവകാശം നിഷേധിക്കാനാവില്ലെന്നും അഡ്വ. നാഗരാജ് പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ പിന്തുണയും ലക്ഷ്മിനായര്‍ക്കുണ്ട്. അതേസമയം സ്ഥാനം ഒഴിഞ്ഞുളള ഒരു നടപടിക്കും താന്‍ തയ്യാറല്ലെന്ന് ലക്ഷ്മി നായരും വ്യക്തമാക്കി. ഇനിയും വിദ്യാര്‍ഥികളുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സ്ഥാനത്തുനിന്നും താന്‍ മാറിനില്‍ക്കേണ്ട യാതൊരു ആവശ്യവും നിലവില്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.
നേരത്തെ ലോ അക്കാദമി ഡയറക്ടറെ സിപിഐഎം എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി അനുനയ നീക്കം നടത്തിയിരുന്നു. ലോ അക്കാദമി ഡയറക്ടറും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പിതാവുമായ എന്‍. നാരായണന്‍ നായര്‍ക്കൊപ്പം സിപിഐഎം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്നും രാജിയില്ലെന്ന ലക്ഷ്മി നായരുടെ നിലപാടിനെ പിന്തുണക്കുകയാണ് അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് ചെയ്തത്. ലക്ഷ്മി നായര്‍ രാജിവെക്കും വരെ അക്കാദമിയിലെ സമരം അതിശക്തമായി തന്നെ തുടരുമെന്ന് എസ്എഫ്ഐ അടക്കമുളള വിദ്യാര്‍ഥി സംഘടനകളും അറിയിച്ചു.
Discussion about this post