തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കതിരെ പോലിസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് പേരൂര്‍ക്കട പോലിസ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നേരത്ത മനുഷ്യാവകാശ കമ്മീഷനും ലഷ്മിനായര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഇതിനിടെ കോളേജ് തുറക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്.
ലോ അക്കാദമിയിലെ സമരം ഒത്ത് തീര്‍ക്കാന്‍ സിപിഎമ്മും, സര്‍ക്കാരും നടത്തിയ ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടില്ല. ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പോയ മന്ത്രി തിരിച്ചെത്തിയതിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കും.
അതേസമയം സമരം ഇരുപത് ദിവസം പിന്നിട്ടിട്ടും പരിഹാരം ഇല്ലാത്തതിനെതിരെ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും സ്വരം കടുപ്പിച്ചു. സമരം ശക്തമായി തന്നെ തുടരുകയാണ്. സമരം ഒത്ത് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് വി മുരളീധരന്‍ നടത്തുന്ന ഉപവാസസമരം തുടരുകയാണ്.
.
Discussion about this post