തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമനം സര്‍വകലാശാലയുടെ അംഗീകരമില്ലാതെയെന്ന് സിന്‍ഡിക്കേറ്റ് അംഗം. ഇത് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റംഗം ജോണ്‍സണ്‍ എബ്രഹാം വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കി. അനധികൃതമായി തുടരുന്ന ലക്ഷ്മിയെ പുറത്താക്കണമെന്നും ജോണ്‍സണ്‍ എബ്രഹാം ആവശ്യപ്പെട്ടു.
സര്‍വ്വകലാശാല ചട്ടം അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ച് മൂന്ന് മാസത്തിനകം നിയമനത്തിന് സര്‍വകലാശാലയുടെ അംഗീകാരം വാങ്ങിയിരിക്കണം. എന്നാല്‍, കോളേജ് മാനേജ്‌മെന്റ് ഇത്തരത്തില്‍ അംഗീകാരം വാങ്ങിയിട്ടില്ല. കോളേജിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ലക്ഷ്മി നായരാണ്. കോളേജിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണം ലക്ഷ്മി നായരാണെന്നും ജോണ്‍സണ്‍ എബ്രഹാം കത്തില്‍ ആരോപിക്കുന്നു.
Discussion about this post