ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത് ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറിയ എസ്എഫ്‌ഐയുടെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് രംഗത്ത്. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനും മറ്റൊരു പദവി നല്‍കുന്നതിനും വേണ്ടിയായിരുന്നോ എസ്എഫ്‌ഐ സമരം ചെയ്തതെന്ന് ദീപ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു എന്ന് ദീപ പറയുന്നു.
‘അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം’. ദീപ വ്യക്തമാക്കുന്നു.
ദളിത് പീഡനം, ജാതി അധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്‌നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? ഈ അഞ്ചുവര്‍ഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം ദീപ പോസ്റ്റില്‍ പറയുന്നു.
ദിപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നുവോ എസ്എഫ്‌ഐയുടെ സമരം? ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം ദളിത് പീഡനം, ജാത്യധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്‌നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവര്‍ഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം… അതായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ‘ കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ‘ എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു..
[fb_pe url=”https://www.facebook.com/deepa.nisanth/posts/638025899737443?pnref=story” bottom=”30″]
Discussion about this post