ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐവൈഎഫ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ എന്തുകൊണ്ടാണ് ഇതുവരെ സര്‍ക്കാര്‍ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാത്തതെന്നും എഐവൈഎഫ് ചോദിച്ചു. ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തേണ്ടതുണ്ടെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആര്‍.സജിലാലും പ്രസിഡന്റ് മഹേഷ് കക്കത്തും പറഞ്ഞു.
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയും വിദ്യാഭ്യാസ മന്ത്രിയും ഒത്തുകളിക്കുകയാണെന്നും സര്‍വകലാശാല സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചതിലൂടെ ഒളിച്ചുകളി വ്യക്തമാണെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു. ലക്ഷ്മി നായരുടെ അറസ്റ്റിനായി പ്രക്ഷോഭം ശക്തമാക്കും. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും എഐവൈഎഫ് പറഞ്ഞു. അഞ്ചുവര്‍ഷത്തേക്ക് മാറിനില്‍ക്കാമെന്ന തീരുമാനം അംഗീകരിച്ചതോടെ വിദേശത്തുളള മക്കളുടെ അടുത്തേക്ക് പോകുകയാണെന്ന് ലക്ഷ്മിനായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post