പ്രമുഖ മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോ സ്വാമി തുടങ്ങാന്‍ പോകുന്ന ചാനലിന്റെ പേര് മാറ്റുന്നു. റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി
റിപ്പബ്ലിക് എന്ന പേര് റിപ്പബ്ലിക് ടിവി എന്നാക്കി മാറ്റാന്‍ അനുമതി ആവശ്യപ്പെട്ട് അര്‍ണബ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ റിപ്പബ്ലിക് എന്ന പേര് ചാനലിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് സുബ്രഹ്മണ്യന് സ്വാമി മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
Mr Goswami know that chickens come home to roost. Don't be a porki with me pic.twitter.com/MvmPtiFy7a
— Subramanian Swamy (@Swamy39) January 30, 2017
Discussion about this post