ലോ അക്കാദമി സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറിയതിനെ എതിര്‍ത്ത് പോസ്റ്റിട്ടതിന് സിപിഎം. എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയ വിമര്‍ശനത്തിന് കേരള വര്‍മ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ഇടത് പക്ഷ സഹയാത്രികയുമായ ദീപ നിശാന്തിന്റെ മറുപടി.
മുദ്രാവാക്യം വിളിക്കുകയോ കല്ലേറു കൊള്ളുകയോ പാര്‍ട്ടി ജാഥയില്‍ ‘അറിഞ്ഞോ അറിയാതെയോ ‘ കയറി നില്‍ക്കുകയോ ചെയ്തിട്ടില്ല എങ്കില്‍ ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് ‘ എന്ന ലൈന്‍ വിമര്‍ശകരോട് എന്തു പറയാനാണ്?-എന്നിങ്ങനെയാണ് ദീപാ നിശാന്തിന്റെ മറുപടി.
വായനയിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ഞാന്‍ നേടിയെടുത്തിട്ടുള്ള ബോധ്യങ്ങളാണ് എന്റെ രാഷ്ട്രീയത്തെ നിശ്ചയിച്ചിട്ടുള്ളത്. അതാരും പൊതിഞ്ഞു കെട്ടി കയ്യില്‍ വെച്ചു തന്നതല്ല. അതു കൊണ്ടു തന്നെ ഒരു വിമര്‍ശനങ്ങളും എന്നെ ബാധിക്കുന്നുമില്ലെന്നും ദീപാ നിശാന്ത് പറയുന്നു
ഫേസ്ബുക്ക് പ്രതികരണത്തിന്റെ പൂര്‍ണരൂപം-
എസ് .എഫ്. ഐ. യെ വിമര്‍ശിക്കാനോ സംഘടനയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താനോ വേണ്ട മിനിമം യോഗ്യത നേരിട്ടുള്ള സംഘടനാ പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. മുദ്രാവാക്യം വിളിക്കുകയോ കല്ലേറു കൊള്ളുകയോ പാര്‍ട്ടി ജാഥയില്‍ ‘അറിഞ്ഞോ അറിയാതെയോ ‘ കയറി നില്‍ക്കുകയോ ചെയ്തിട്ടില്ല എങ്കില്‍ ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് ‘ എന്ന ലൈന്‍ വിമര്‍ശകരോട് എന്തു പറയാനാണ്? ഇത്തരം യുക്തിഹീനമായ ചിന്തകള്‍ക്ക് പലരും കൊടി പിടിച്ചതിന്റേയും തല്ലുകൊള്ളതിന്റേയും കണക്കുകളും നിരത്തുന്നുണ്ട് .
ഒരു ഇടതുപക്ഷപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത വ്യക്തിയാണ് ഞാന്‍. ഒരു ‘ കൊമ്പനാനയും’ വീട്ടിലില്ല.ഇടതു പക്ഷക്കാരല്ലാത്ത ആളുകള്‍ നിരവധിയുണ്ടുതാനും. അവരുടെയൊക്കെ ഇടയില്‍ നിന്നു കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ഒരു കാലഘട്ടത്തില്‍ നിശ്ശബ്ദത പാലിച്ചത് വലിയ അപരാധമായി ഞാന്‍ കാണുന്നില്ല. മധ്യവര്‍ഗ കുടുംബാച്ചടക്കങ്ങളോടൊത്ത് പോകേണ്ട ഗതികേട് പലപ്പോഴുമുണ്ടായിട്ടുണ്ട്. പക്ഷേ ആ സമയത്തും വഴി തെറ്റിയിട്ടു പോലും ഒരു വലതുപക്ഷ / സംഘിപ്പാളയത്തിലും ഞാന്‍ കയറി നിന്നിട്ടില്ല. ഇനിയങ്ങോട്ടും നില്‍ക്കാനും പോണില്ല. അന്നത്തെ എന്റെ മൗനത്തിന്റെ കാരണങ്ങളൊക്കെ വ്യക്തമായി അറിയാവുന്നവര്‍ ഈ ഇടത്തില്‍ത്തന്നെയുണ്ട്. വായനയിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ഞാന്‍ നേടിയെടുത്തിട്ടുള്ള ബോധ്യങ്ങളാണ് എന്റെ രാഷ്ട്രീയത്തെ നിശ്ചയിച്ചിട്ടുള്ളത്. അതാരും പൊതിഞ്ഞു കെട്ടി കയ്യില്‍ വെച്ചു തന്നതല്ല. അതു കൊണ്ടു തന്നെ ഒരു വിമര്‍ശനങ്ങളും എന്നെ ബാധിക്കുന്നുമില്ല. സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടം മുതല്‍ പരിമിതികളെ അതിജീവിക്കാനും അവനവന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.കഴിഞ്ഞിട്ടുമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കൂടുതലൊന്നും പറയാനില്ല. ഓഡിറ്റിംഗ് നടക്കട്ടെ.
നേരത്തെ ദീപാ നിശാന്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റ്
[fb_pe url=”https://www.facebook.com/deepa.nisanth/posts/638025899737443″ bottom=”30″]
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ക്കെതെിരെ സിപിഎം നേതാക്കളും മുന്‍ എസ്എഫ്‌ഐ നേതാക്കളും രംഗത്തെത്തിയിരുന്നു. ദീപാ നിശാന്ത് എസ്എഫ്‌ഐയുടെ ഉടയോന്‍ അല്ലെന്നായിരുന്നു ഒരു പ്രതികരണം.
കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്തു ഓടുന്നത് ഒരു കുറ്റമല്ല. ഓട്ടത്തിന് മുന്‍പ്, ആരാണ് അത് പറയുന്നത് എന്ന് നോക്കുന്നത് നല്ലതാണ്. എന്നിങ്ങനെ ദേശാഭിമാനി റസിഡന്റെ് എഡിറ്റര്‍ പിഎം മനോജും പോസ്റ്റ് ഇട്ടിരുന്നു.
[fb_pe url=”https://www.facebook.com/pm.manoj1/posts/1452000221486276″ bottom=”30″]
Discussion about this post