തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ രംഗത്ത്. ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള മര്യാദ മുഖ്യമന്ത്രി കാട്ടണമായിരുന്നെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. രവന്യു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണം റിപ്പോര്‍ട്ട് വരും മുമ്പ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്.
അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ റവന്യൂമന്ത്രിയാണെന്ന് ബിനോയ് വിശ്വം ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ തെറ്റായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപടിയെടുക്കും. നീതിയുടേയും ന്യായത്തിന്റേയും ഭാഗത്ത് നില്‍ക്കാനേ ഇടതുപക്ഷ സര്‍ക്കാരിന് സാധിക്കൂ. റവന്യൂ മന്ത്രി അദ്ദേഹത്തിന് കിട്ടിയ ഉത്തരവാദിത്തപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ആര്‍ക്കും പ്രതികരിക്കാനാകൂ. അതിന് മുന്‍പ് ഏറ്റെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കില്‍ അത് അമിതാവേശമാണ്.റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ നിര്‍ണായകമാണ്. ആ ബോധ്യം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ആ ബോധ്യം ആദ്യം ഉണ്ടാകേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോ അക്കാദമി ഭൂമി സംബന്ധിച്ച റവന്യൂ അന്വേഷണം തുടരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ കോഴിക്കോട് പറഞ്ഞു. റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം കൃത്യമായ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
നിലവില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും ഇതിന് പുറമെ വിഷയത്തില്‍ വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലായെന്നാകാം മുഖ്യമന്ത്രി പറഞ്ഞതെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പൂര്‍ണമായും മുഖ്യമന്ത്രി തള്ളാതെയുള്ള കാനം രാജേന്ദ്രനും രംഗത്തെത്തി. ഭൂമി കൈമാറിയ സംഭവമല്ല, കൈമാറിയ ഭൂമി കരാര്‍ ലംഘനം നടത്തി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് റവന്യു വകുപ്പ് അന്വേഷിക്കുന്നതെന്നും കാനം രാജേന്ദ്രന്‍. ഇതോടെ വിഷയത്തില്‍ മുന്നണിയ്ക്കകത്തെ ഭിന്നത മറനീക്കി പുറത്ത് വന്നു.
സമരത്തില്‍ സിപിഐ കടുത്ത നിലപാടുമായി മുന്നോട്ട് പോവുകയാണ്. എസ്എഫ്‌ഐ സമരത്തില്‍ നിന്ന് പിന്മാറിയ സാഹചര്യം സിപിഐ മുതലെടുക്കുകയാണെന്ന ആക്ഷേപം സിപിഎമ്മിനുണ്ട്.
Discussion about this post