ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുഭീകരര്‍ കൊല്ലപ്പെട്ടു.ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. കുപ്വാരയില്‍നിന്നുള്ള അസ്ഹര്‍ ഖാന്, സോപ്പോറിലെ എഡിപ്പോറ ബോമൈയിലെ സജ്ജദ് അഹ്മദ് ലോണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണു സുരക്ഷാസേനയ്ക്കു ഭീകരരെ കണ്ടെത്താനായത്. വാഗാ അതിര്‍ത്തി വഴി 2016 മാര്‍ച്ചിലാണു സജ്ജദ് പാക്കിസ്ഥാനിലേക്കു പോയത്.
സോപ്പോറില്‍ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ വാഹനത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു വിവരം. തുടര്‍ന്നു സോപ്പോറിലെ അംഗഢില് വച്ച് സുരക്ഷാസംഘം ഇവരെ നേരിട്ടു. ഭീകരര്‍ ഗ്രനേഡ് എറിയുകയും പൊലീസിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ബാരാമുള്ള എസ്പി (ഓപ്പറേഷന്) ഷഫ്ഖാത്ത് ഹുസൈനും എസ്ഐ മുഹമ്മദ് മുര്‍താസയ്ക്കും വെടിവയ്പ്പില്‍ പരുക്കേറ്റു. എകെ വിഭാഗത്തില്‍പ്പെടുന്ന രണ്ട് റൈഫിളുകള്‍, ഒരു പിസ്റ്റള്‍, നാല് ഗ്രനേഡുകള്‍ തുടങ്ങി മറ്റ് ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.
Discussion about this post