ലോ അക്കാദമിയ്ക്ക് എതിരായി പിണറായി വിജയന് നടപടി എടുക്കാത്തത് മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസുമായി അക്കാദമി നടത്തിപ്പികാരി ലഷ്മി നായര്‍ക്കുള്ള ബന്ധമാണെന്ന് മാധ്യമനിരൂപകനും സിപിഐ അനുകൂല അഭിഭാഷക സംഘടനാ നേതാവുമായ അഡ്വക്കറ്റ് എ ജയശങ്കര്‍. ലഷ്മി നായരുമായി ജോണ്‍ ബ്രിട്ടാസിനുള്ള ആ ഒരു അവിഹിത സ്വാധീനമാണ് സത്യത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് ഇങ്ങനെ ഒരു തെറ്റായ നിലപാട് സ്വീകരിപ്പിച്ചത്. മാധ്യമഉപദേഷ്ടാവും, ലഷ്മിനായരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകുമന്നും ജയശങ്കര്‍ പറയുന്നു.
വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലാണ് ജയശങ്കറിന്റെ പ്രതികരണം. ലോ അക്കാദമിയില്‍ പഠിച്ച നേതാക്കന്മാര്ക്കും, മന്ത്രിമാര്‍ക്കും ഇല്ലാത്ത വിധേയത്വം എന്ത് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഉണ്ടാരുന്നു എന്നതാണ് ചോദ്യം. അതേസമയം മുഖ്യമന്ത്രിയ്ക്ക് കൈക്കൂലി കൊടുത്തു എന്ന് വിശ്വസിക്കുന്നില്ലെന്നും ജയശങ്കര്‍ പറയുന്നു
വീഡിയൊ-
https://youtu.be/8SIEhCNaxQM
Discussion about this post