തിരുവനന്തപുരം: ലോ അക്കാദമിയില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി. എബിവിപി പ്രവര്‍ത്തകനാണ് സമരം ഒത്ത് തീര്‍ന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സമരത്തിന് പുതിയ രൂപം പകര്‍ന്നത്.
വിദ്യാര്‍ത്ഥിയ്ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എബിവിപി, കെഎസ് യു, എംഎസ്എഫ് തുടങ്ങി എസ്എഫ്ഐ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും സമരത്തില്‍ അണിചേരുന്നുണ്ട്.ബാക്കി വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ
രാവിലെ ലഷ്മി നായരുടെ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കെഎസ് യു പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു.
Discussion about this post