തിരുവനന്തപുരം: ലോ കോളേജ് സമരം ഒത്ത് തീര്‍ന്നു. പ്രിന്സിപ്പാല് സ്ഥാനത്ത് നിന്ന് മാറ്റി പുതിയ പ്രിന്‍സിപ്പാളിനെ കാലാവധിയില്ലാതെ തീരുമാനിക്കാമെന്ന നിബന്ധന മാനേജ്െമന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്.വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടത്തിയത്.
മാനേജ്മെന്റും വിദ്യാര്‍ത്ഥികളുമായി പുതിയ ധാരണ ഒപ്പ് വച്ചു. സര്‍വ്വകലാശാല ചട്ടം അനുസരിച്ച് കാലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് പുതിയ കരാര്‍. മുന്‍ കരാറിലെ അഞ്ച് വര്‍ഷം എന്ന കാലാവധി എന്ന വ്യവസ്ഥ പുതിയ കരാറില്‍ ഇല്ല. വിദ്യാഭ്യാസമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ ഒപ്പുവച്ച കരാര്‍ ആണെതെന്നും സമരം വിജയിച്ചതായും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.
ലഷ്മി നായര്ക്കെതിരയുള്ള സമരം 22 ദിവസം പിന്നിട്ട ശേഷമാണ് പര്യവസാനിച്ചത്.
Discussion about this post