ഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ കുറക്കുമെന്ന് കേന്ദ്ര നധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. കൂടുതല്‍ തുകക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്‍കിയാല്‍ മതിയാവുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 1,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനമാണ് ഇടപാട് ചാര്‍ജ്. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനവും ഇടപാട് ചാര്‍ജ് നല്‍കണം. 2017 മാര്‍ച്ച് 31 വരെ ഈ നിരക്ക് തുടരുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.
നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം നിര്‍ണയകമായ ഒന്നായിരുന്നു. റിസര്‍വ് ബാങ്കിന്റെ യോഗത്തിന് ശേഷമാണ് നവംബര്‍ 8ന് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള ആലോചനകള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ ആരംഭിച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണോ നോട്ട് പിന്‍വലിക്കല്‍ തീരുമാനമെടുത്തതെന്ന് ചോദ്യത്തിന് ആര്‍.ബി.ഐയുടെ യോഗത്തിന് ശേഷം സര്‍ക്കാരിനോട് നോട്ട് പിന്‍വലിക്കല്‍ തീരുമാനം എടുക്കാനുള്ള ശിപാര്‍ശ നല്‍കുകയായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Discussion about this post