മുംബൈ: തമിഴ്‌നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ട്. ഈ സാഹചര്യം നേരിടാന്‍ പനീര്‍ശെല്‍വത്തിന് കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുംബൈയിലെ പൊതുചടങ്ങില്‍ വെച്ചാണ് അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്. വ്യാഴാഴ്ച ചെന്നൈയിലെത്താനിരിക്കെയാണ് ഗവര്‍ണര്‍ നിര്‍ണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
നേരത്തെ ഗവര്‍ണര്‍ക്ക് പനീര്‍ശെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാജി പിന്‍വലിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു. ശശികല നിര്‍ബന്ധിച്ചാണ് തന്നെ രാജിവെപ്പിച്ചതെന്ന് ആരോപണവും പനീര്‍ശെല്‍വം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ പനീര്‍ശെല്‍വത്തിനുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഗവര്‍ണറുടെ പ്രതികരണമെന്നാണ് സൂചന.
Discussion about this post