തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും രണ്ട് മന്ത്രിമാരും അടക്കം 30 പേര്‍ക്ക് കോടതിയുടെ നോട്ടീസ്. ഇവരോട് വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. കോളെജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ബിജെപി നല്കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സബ്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ലക്ഷ്മി നായര്‍ക്ക് പുറമെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, നിയമമന്ത്രി എകെ ബാലന് എന്നീ മന്ത്രിമാര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ എംജി, കേരള സര്‍വ്വകലാശാല വിസിമാര്‍, നിലവിലെ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കോളെജില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ നിലവിലെ ഭരണസമിതി അംഗങ്ങളെ പുറത്താക്കി പുതിയ ഭരണസമിതിയെ നിയോഗിക്കണമെന്നും അതുവരെ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെയാണ് ലക്ഷ്മി നായര്‍ക്കും മന്ത്രിമാര്‍ക്കും കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്.
Discussion about this post