ഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ രാജ്യത്തെ പണപ്പെരുപ്പം ഉയരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 3.6 ശതമാനം എന്നത് 4 ശതമാനം ആകുമെന്നാണ് ആര്‍ബിഐ യുടെ വിലയിരുത്തലെന്നും ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ കാര്യക്ഷമമായ നികുതി സമ്പ്രദായം രാജ്യത്ത് നിലവില്‍ വരും. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലൂടെ അഴിമതിയും സമാന്തര സമ്പദ് വ്യവസ്ഥയും രാജ്യത്ത് ഇല്ലാതാകുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു. ജൂലായ് മാസത്തില്‍ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഇതിനു ശേഷം കാര്യക്ഷമമായ നികുതി സമ്പൃദായവും നിലവില്‍ വരും. ഇതിലൂടെ രാജ്യത്തെ പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് ആര്‍ബിഐ കണക്കു കൂട്ടുന്നതെന്നും കേന്ദ്ര ധനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. നിലവിലെ പണപ്പെരുപ്പം 3.6 ശതമാനമാണ് ഇത് നാല് ശതമാനമായി ഉയരുമെന്നാണ് കണക്കു കൂട്ടലെന്നും അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കി.
കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലും കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും, നോട്ട് അസാധുവാക്കലിന് ശേഷം കോടി കണക്കിന് രൂപ ബാങ്കുകളില്‍ എത്തിയതായും കേന്ദ്രധനമന്ത്രി കൂട്ടി ചേര്‍ത്തു.
നോട്ട് പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് ബാങ്കുകളിലേക്ക് ഒഴുകിയ അസാധു നോട്ടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നടത്തുകയാണെന്നു അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. തിരിച്ചുവന്നതിലെ കള്ളനോട്ടുകളും കള്ളപ്പണവും തിട്ടപ്പെടുത്തി കൃത്യമായ വിവരങ്ങള്‍ ആര്‍ബിഐ വെളിപ്പെടുത്തുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
Discussion about this post