ഡല്‍ഹി: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹര്‍ജിക്ക് അടിയന്തര പ്രധാന്യമില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. തിങ്കളാഴ്ച സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ സ്വദേശിയുമായ സെന്തില്‍കുമാറാണ് ശശികലയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രിയായശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവെയ്‌ക്കേണ്ടിവരും. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടില്‍ കലാപമുണ്ടായേക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജയലളിതയും ശശികലയുമുള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ ഒരാഴ്ചയ്ക്കകം വിധിപറയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ഹര്‍ജി നല്‍കിയത്.
ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടതാണ് കേസ്.
Discussion about this post