ചെന്നൈ: പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ ശശികലയ്ക്ക് എതിരെ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ യോഗത്തിനായി കാര്യമായ പ്രചാരണവും നടക്കുന്നുണ്ട്. യുവാക്കളോട് രാവിലെ പത്തിന് മറീന ബീച്ചിലെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊതുവികാരം ഉണര്‍ത്തി ജെല്ലിക്കെട്ട് സമരത്തിന് സമാനമായൊരു പശ്ചാത്തലം ഒരുക്കാനാണ് പനീര്‍ശെല്‍വം അനുകൂലികളുടെ ശ്രമം.
Discussion about this post