മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റിയെന്ന് ആരോപണം. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി നാട്ടുകാരില്‍ ചിലര്‍ ഹനുമാന് പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു.
പളളിയിലുണ്ടായിരുന്ന കുരിശ് നശിപ്പിച്ചതിനുശേഷം തല്‍സ്ഥാനത്ത് ഹനുമാന് പ്രതിമ കൊണ്ടുവെക്കുകയും ജയ് ശ്രീ റാം എന്ന രേഖപ്പെടുത്തിയ കൊടി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിക്കുകയുമായിരുന്നു.
ഫാദര്‍ സുഭാഷ് ചന്ദ് നല്കിയ പരാതിയെ തുടര്‍ന്ന് പതിനാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപശ്രമം, രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഹിസാര്‍ റെയ്ജ് ഡി.ഐ.ജി സൗരഭ് സിങ് പറഞ്ഞു. ഹരിയാനയിലെ ക്രിസ്ത്യന്‍ മുന്നണി സംഭവത്തെ അപലപിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ക്രിസ്ത്യന്‍ മുന്നണി ആവശ്യപ്പെട്ടു.
അതേസമയം കൃസ്ത്യന്‍ വിഭാഗത്തിന് കാര്യമായ അംഗബലമില്ലാത്ത മേഖലയില്‍ ചില കുടുംബങ്ങളെ മതം മാറ്റാന്‍ വൈദികന് നടത്തുന്ന ശ്രമങ്ങളില്‍ രോക്ഷാകുലരായ നാട്ടുകാരാണ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പള്ളിയില്‍ പ്രതിഷ്ഠ നടത്തിയതെന്നാണ് ആരോപണം. മതപരിവര്‍ത്തനത്തിന്റെ ഭാഗമായി ഉടലെടുത്ത സാമുദായിക സ്പര്‍ദ്ധയാണ് സംഭവത്തിന് പിന്നിലെന്നാണ് നാ്ടുകാരില് ചിലരുടെ പ്രതികരണം.
Discussion about this post