കോഴിക്കോട്: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച എട്ടു ലക്ഷം രൂപ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പടികൂടി. സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഉള്ളിശേരി റഫീഖി(41)നെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പോണ്ടിച്ചേരി മംഗലാപുരം എക്സ്പ്രസില്‍ എത്തിയ റഫീഖിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തിയത്. നൂറു രൂപയുടെ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്.
Discussion about this post