ഡല്‍ഹി: ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്‌നാട് രക്ഷപ്പെട്ടു, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് വിധിച്ച കോടതി വിധിയോട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്.
ജയലളിത ഉള്‍പ്പെടെ നാല്‌പേര്‍ കുറ്റക്കാരെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ. നാലാഴ്ചയ്ക്കകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതിവിധി കനത്ത തിരിച്ചടിയായി. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് വിധി.
Discussion about this post