ഭോപാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവതിയെ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. കനാപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയില്‍ പള്ളി പരിസരത്ത് വെച്ചാണ് വൈദികനായ ഹനോപ് അലക്‌സാണ്ടര്‍ യുവതിയെ പീഡിപ്പിച്ചത്. പള്ളിയുടെ സമീപത്തായാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
ഖാക്ക്‌നാര്‍ പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. കുടുംബത്തോടൊപ്പമാണ് പീഡനത്തിനിരയായ യുവതി താമസിച്ചിരുന്നത്. ഐ.പി.സി 376, എസ്.സി എസ്.ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വൈദികന്‍ ബലംപ്രയോഗിച്ച് മുറിയിലേക്ക് പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും ശബ്ദമുണ്ടാക്കിയപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
അതേ സമയം ഹനോപ് അലക്‌സാണ്ടര്‍ ഒളിവില്‍ പോയതായി ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസ് കമാല്‍ പോള്‍ പറഞ്ഞു.
ഹനോപ് അലക്‌സാണ്ടര്‍ ജബല്‍പൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പള്ളി പരിസരത്ത് തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ പുരോഹിതന്റെ കുടുംബം സ്ഥലത്തുണ്ടായിരുന്നില്ല.
Discussion about this post