നാഗ്പൂര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ കടല്‍മാര്‍ഗമുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍. നാഗ്പൂരില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ റെവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പത്തുദിവസം പരിശീലന പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ-കാബൂള്‍ വിമാന സര്‍വ്വീസും ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇറാനുമായുള്ള വ്യാപാരത്തിനാണ് പുതിയ ഇടനാഴി സഹായിക്കുക. മേഖലയിലെ പരസ്പര സഹകരണം, വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കല്‍ എന്നിവക്കു പുറമെ ഭീകരവാദം നേരിടാനുള്ള കരാറുകളും ഒപ്പു വെച്ചത് 2016 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനിടെയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള സഹകരണത്തിനും കരാറില്‍ ധാരണയുണ്ട്. പത്തോളം കരാറുകളിലാണ് ഇരു രാജ്യങ്ങളും അന്ന് ഒപ്പുവെച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമേലുള്ള ഉപരോധം നീക്കിയതിന് ശേഷം ഇറാനുമായി ഇന്ത്യ നടത്തുന്ന ആദ്യത്തെ ഇടപാടാണിത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാനില്‍ സന്ദര്‍ശനം നടത്തുന്നത്.
Discussion about this post