ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല കോടതിയില്‍ കീഴടങ്ങി .
കീഴടങ്ങാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന ഹര്‍ജ്ജി സുപ്രീംക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശശികല ഇന്ന് പരപ്പനയില്‍ എത്തിയത് . ജയിലില്‍ സജ്ജമാക്കിയ താത്കാലിക കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശശികലയെ ജയില്‍ മുറിയിലേക്ക് മാറ്റും
Discussion about this post