ഡല്‍ഹി: രാഷ്ട്രീയ ഗവേഷകനും പണ്ഡിതനും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) സ്ഥാപകനുമായ രജനി കോത്താരി അന്തരിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാസ്റ്റ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്,ഫൂട്ട്‌സ്‌റ്റെപ്പ്‌സ് ഇന്‍ ടു ദ ഫ്യൂച്ചര്‍: ഡയഗ്‌നോസിസ് ഓഫ് ദ പ്രസന്റ് വേള്‍ഡ് ആന്റ് ഡിസൈന്‍ ഫോര്‍ ആന്‍ ആള്‍ട്ടര്‍നേറ്റീവ്, പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ, ഇന്‍ സെര്‍ച്ച് ഓഫ് ഹ്യൂമന്‍ വേള്‍ഡ് ഓര്‍ഡര്‍, കമ്യൂണലിസം ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്, പൊവര്‍ട്ടി: ഹ്യൂമന്‍ കോണ്‍ഷ്യസ്‌നെസ് ആന്റ് ദ അംനേഷ്യ ഓഫ് ഡവലപ്പ്‌മെന്റ് എന്നിവയാണ് പ്രധാന കൃതികള്‍.
Discussion about this post