കശ്മീര്‍: കശ്മീരിലെ രാജ്യവിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സൈനിക നേതൃത്വം. കശ്മീരിലെ രാജ്യവിരുദ്ധര്‍ സൈനിക നടപടികളെ എതിര്‍ക്കാന്‍ ശ്രമിച്ചതായി ആര്‍മി ചീഫ് ജനറല്‍ ബിബിന്‍ റാവത്ത്. പലപ്പോഴും ഭീകരവാദികളെ സഹായിക്കാന്‍ പോലും കശ്മീരിലെ ജനം തയാറായെന്നും അദ്ദേഹം പറയുന്നു. പ്രദേശവാസികള്‍ എതെങ്കിലും തരത്തില്‍ സൈനിക നടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട സൈനികര്‍ക്ക് പാലം വിമാനത്താവളത്തില്‍ വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി ആദാരഞ്ജലി അര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിബിന്‍ റാവത്ത്.
ഭീകരവാദികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതും, പാകിസ്ഥാന്റെയും ഐഎസിന്റെയും പതാക പ്രദര്‍ശിപ്പിക്കുന്നതും ദേശ ദ്രോഹമായി കണക്കാക്കുമെന്നും റാവത്ത് പറഞ്ഞു. ഭീകരവാദികളെ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചതിനാല്‍ ധാരാളം സൈനികര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം ആരോപിക്കുന്നു. സൈനികര്‍ക്കെതിരെയുള്ള ആക്രമണത്തിന് ശേഷം അയല്‍ ഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സംരക്ഷിക്കുന്നതിന് തദ്ദേശവാസികള്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിനായി അവര്‍ സൈനിക നടപടികളുമായി സഹകരിക്കുന്നില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ നടപടികള്‍ ആസൂത്രണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭീകരവാദികളെ സഹായിക്കുന്ന രീതിയായിരുന്നു പ്രദേശവാസികളുടേത്. ഇത് സൈനികര്‍ക്ക് കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണമായി. പ്രദേശവാസികളായ ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയോ, പാകിസ്താന്റെയോ ഐഎസിന്റയോ പതാക പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ അത് ദേശ വിരുദ്ധമായി കണക്കിലാക്കും. ഇന്ന് ചിലപ്പോള്‍ അവര്‍ രക്ഷപ്പെട്ടേക്കാം, പക്ഷേ നാളെ എന്തായാലും അവരെ പിടികൂടുമെന്നും ബിബിന്‍ റാവത്ത് പറഞ്ഞു.
ഭീകരവാദികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ചെറുപ്പക്കാരെ പിന്തിരിപ്പിക്കാന്‍ കശ്മീരിലെ മാതാപിക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. നവമാധ്യമങ്ങളിലെ അജന്‍ഡകളില്‍ പെട്ട് അക്രമണത്തിന്റെ പാത സ്വീകരിക്കുന്ന ചെറുപ്പക്കാരോട് അതില്‍ നിന്നും പിന്തിരിയാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ശരിയായ പാതയിലേക്ക് മടങ്ങിവരാന്‍ ഒരവസരം കൂടി അവര്‍ക്ക് നല്‍കുകയാണ്. അവരെ ഉന്മൂലനം ചെയ്യുകയല്ല ലക്ഷ്യം. മുഖ്യധാരയിലേക്ക് അവരെ തിരികെ കൊണ്ടുവരികയാണ് ഉദ്ദേശം. എന്നിട്ടും അവര്‍ അതിന് തയാറായില്ലെങ്കില്‍ കര്‍ക്കശമായി അതിനെ നേരിടുമെന്നും ജനറല്‍ മുന്നറിയിപ്പ് നല്‍കി.
ഒരു മേജര്‍ ഉള്‍പ്പടെ നാല് സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സൈനീക നേതൃത്വം മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post