ഡല്‍ഹി: 2016-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഫോടനങ്ങള്‍ നടന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 406 സ്ഫോടനങ്ങളാണ് ഇന്ത്യയില്‍ നടന്നത്. ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായതിനേക്കാള്‍ കൂടുതലാണിത്. നാഷണല്‍ ബോംബ് ഡേറ്റാ സെന്ററാണ് ( എന്‍.ബി.ഡി.സി.) റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ (എന്‍.എസ്.ജി.) ഭാഗമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് എന്‍.ബി.ഡി.സി. രാജ്യമെങ്ങും നിന്നുള്ള പോലീസ് റെക്കോഡുകളിലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സഫോടനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ(406 എണ്ണം)യും, രണ്ടാംസ്ഥാനത്ത് ഇറാഖും(221 എണ്ണം), മൂന്നാംസ്ഥാനത്ത് പാകിസ്ഥാനും(161 എണ്ണം), നാലാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനും(132 എണ്ണം) ആണ്.
ഇവയില്‍ 337 എണ്ണവും ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ചുള്ളവയാണ്. റോഡരികിലും മറ്റും സ്ഫോടനം നടത്താന്‍ ഉപയോഗിക്കുന്ന ബോംബാണ് ഐ.ഇ.ഡി. 33 ഐ.ഇ.ഡി. സ്ഫോടനങ്ങള്‍ നടന്ന കേരളമാണ് ഇക്കാര്യത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്ത്. 2015-ല്‍ കേരളത്തില്‍ ഇത്തരം ആറുസ്ഫോടനങ്ങള് മാത്രമാണ് നടന്നത്.
Discussion about this post