തിരുവനന്തപുരം: പോലീസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേസ് എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പോലീസ് പെരുമാറുന്നതായുള്ള നിരവധി പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ പോലും പോലീസിനെതിരെ പരാതിയുമായി വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. മുന്നറിയിപ്പ് നല്‍കുന്നതും സ്ഥലം മാറ്റവുമല്ല, പകരം അച്ചടക്ക നടപടിയാണു വേണ്ടത്. മേലുദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post