തിരുവനന്തപുരം : വെള്ളിയാഴ്ച്ച നിയമസഭയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ യുഡിഎഫ് എംഎല്‍എമാരെ ബലിയാടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്യാത്തവരെ ബലിയാടാക്കേണ്ട കാര്യമില്ല. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തില്ലായിരുന്നെങ്കില്‍ ഭരണപക്ഷം ജനങ്ങളുടെ മുന്നില്‍ കുറ്റക്കാരാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ ആവശ്യത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്.നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രസ്താവനകള്‍ സഭയ്ക്ക് ചേരാത്തതാണ്. പ്രതിപക്ഷം സമനില തെറ്റിയതു പോലെയാണ് പെരുമാറിയത്. എന്നാല്‍ തങ്ങള്‍ സ്പീക്കറുടെ നടപടിയെ തുറന്ന മനസോടെയാണ് സമീപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post