ഷാജി പാപ്പനും പിള്ളേരും ആടുമായി വീണ്ടുമെത്തുന്നു; ‘ആട് 3- വൺ ലാസ്റ്റ് റൈഡ്’; ഇത് മറ്റൊരു പൊടിപൂരം
തീയറ്ററുകളെ കുടുകുടെ ചിരിപ്പിപ്പാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം നിർവഹിക്കുന്ന ആട് എന്ന കോമഡി എന്റർടൈയ്ൻമെന്റിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ...