പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് നടത്തിയ തമാശരൂപത്തിലുള്ള പരമാർശം ദുരുപയോഗം ചെയ്ത് ചില കേന്ദ്രങ്ങൾ. മോദിയുടെ കരിയർ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് തമാശരൂപേണ പറയുന്ന വീഡിയോ ചിലർ തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുമെന്നും വ്യാജപ്രചാരണങ്ങൾ അനുവദിക്കില്ലെന്നും രൺധീർ ജയ്‌സ്വാൾ ആവർത്തിച്ചു.
2025 ഒക്ടോബറിൽ . വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി മോദിയെ ‘മഹാനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, “അദ്ദേഹം ട്രംപിനെ സ്നേഹിക്കുന്നു” എന്ന് പറഞ്ഞു. തൊട്ടുപിന്നാലെ തന്റെ തനതായ ശൈലിയിൽ ചിരിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു: “ആ സ്നേഹം എന്ന വാക്കിനെ നിങ്ങൾ തെറ്റായി കാണരുത്. എനിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ താല്പര്യമില്ല.” ട്രംപ് തമാശയായി പറഞ്ഞതെങ്കിലും, ഒരു വിഭാഗം ആളുകൾ ഇതിനെ മോദിക്കെതിരെയുള്ള ട്രംപിന്റെ ഭീഷണിയായാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
ട്രംപിന്റെ വാക്കുകൾ അന്ന് ഒരു തമാശയായിരുന്നെങ്കിലും, അത് ഇന്ന് ദുരുദ്ദേശപരമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.








