ഹിൻഡൻബർഗ് മറികടന്ന് പവർഫുള്ളായി അദാനി ഗ്രൂപ്പ്; ഓഹരി വിപണിയിൽ വൻ മുന്നേറ്റം
മുംബൈ: ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിന്റെ തേരോട്ടം. ഹിൻഡൻബർഗ് റിസർച്ച് ആരോപിക്കുന്ന കൃത്രിമത്വത്തിന് നിർണായക തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഓഹരിവിപണിയിൽ അദാനി സ്ഥാപനങ്ങൾ കുതിച്ചത്. ...