Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

by Brave India Desk
Feb 13, 2026, 02:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം ഏതാനും സീറ്റുകളല്ല, മറിച്ച് കേരളം ഭരിക്കുക എന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വികസിത കേരളം എന്ന ലക്ഷ്യത്തോടെ ബിജെപി തിരഞ്ഞെടുപ്പ് പോർമുഖത്തേക്ക് ഇറങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഭാരതത്തിന്റെ മുന്നേറ്റത്തിൽ കേരളം പിന്നിലാകുന്നത് അനുവദിക്കാനാവില്ലെന്നും ദേശീയവാദികളായ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുകയെന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

രണ്ട് ഘട്ടങ്ങളിലായാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നത്. ആദ്യഘട്ട പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കും. രണ്ടാം ഘട്ടം അടുത്ത മാസവും പുറത്തുവരും. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ പറ്റിക്കുന്ന വാഗ്ദാനങ്ങൾ നൽകുന്ന രീതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ രാഷ്ട്രീയം വികസന രാഷ്ട്രീയമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ നൽകിയ വാഗ്ദാനങ്ങൾ ഞങ്ങൾ പാലിക്കും. നുണകൾ പറഞ്ഞ് വോട്ട് നേടുന്നത് സി.പി.എമ്മും കോൺഗ്രസുമാണ്.” – രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ഭാരതീയ പൈതൃകത്തെയും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെയും സംരക്ഷിക്കുന്ന ഏക ശക്തി ബിജെപിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Stories you may like

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇത്തരത്തിൽ എത്രയോ ക്ഷേത്രങ്ങളിൽ കൊള്ള നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭക്തരുടെ പണവും ഭഗവാന്റെ സ്വർണ്ണവും കവർന്നെടുക്കുന്ന ഇത്തരം നീക്കങ്ങൾ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ പൂർണ്ണമായും അവസാനിപ്പിക്കാൻ കഴിയൂ. ശബരിമലയിലെയും മറ്റ് ക്ഷേത്രങ്ങളിലെയും പവിത്രത കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് ഒപ്പം ബിജെപി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസന മാതൃകകൾ വെറും പൊള്ളയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന കുതിപ്പിനൊപ്പം കേരളത്തെ മാറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ സംവാദത്തിന് ക്ഷണിച്ചത്.

Tags: BJPRaajev Chandrashekar
ShareTweetSendShare

Latest stories from this section

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Discussion about this post

Latest News

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies