അരിക്കൊമ്പനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ; ഇവിടെ വേണ്ട, മയക്കുവെടി വെച്ച് കേരളത്തിലേക്ക് തിരിച്ചയയ്ക്കണം; മണിമുത്താർ ചെക് പോസ്റ്റിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി
കളക്കാട്: അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തിൽ കൊണ്ടുവിടാനുളള നീക്കം അനിശ്ചിതത്വത്തിൽ. ഇന്ന് കാട്ടിലേക്ക് തുറന്നുവിടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ കളക്കാട് കടുവാസങ്കേതത്തിന്റെ പരിസരത്ത് പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. ...