ശുഭയാത്ര ആരംഭിച്ച് ഇന്ത്യയുടെ ശുഭാൻശു ശുക്ല; ചരിത്രദൗത്യത്തിന്റെ പൈലറ്റ്
ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോം-4 (ആക്സ്-4) ദൗത്യത്തിൻറെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ...