ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും
ഭാരതത്തിന്റെ സായുധ സേനകൾക്ക് കൂടുതൽ പ്രഹരശേഷിയും ആധുനികവൽക്കരണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒരു ലക്ഷം കോടിയിലധികം രൂപയുടെ വമ്പൻ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ...









